കുടുംബ സംഗമം സംഘടിപ്പിച്ചു
1376357
Thursday, December 7, 2023 12:18 AM IST
കിളിമാനൂർ :തേക്കിൻകാട് റസിഡൻസ് അസോസിയേഷൻ ഒൻപതാം വാർഷികവും കുടുംബ സംഗമവും തേക്കിൻകാട് വിഎസ്എൽപിഎസിൽ നടന്നു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ് അധ്യക്ഷത വഹിച്ച യോഗം ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു .
നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത പ്രതിഭകൾക്ക് മൊമെന്റോ നൽകി ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ നഗരൂർ സിഐ അജയൻ അനുമോദിച്ചു.
സിനിമാ സംവിധായകൻ രാരിഷ് , ഫ്രാക്ക് ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു, സെക്രട്ടി ഉണ്ണിക്കൃഷ്ണൻ , ട്രഷറർ എം .മുരളീധരൻപിള്ള , കെ.ബാഹുലേയകുറുപ്പ്, ജി.സിന്ധു എന്നിവർ പങ്കെടുത്തു.