നാലംഗ മോഷണസംഘം പിടിയില്‍
1376356
Thursday, December 7, 2023 12:18 AM IST
പേരൂര്‍ക്കട: നാലംഗ മോഷണസംഘത്തെ മണ്ണന്തല പോലീസ് പിടികൂടി. നാലാഞ്ചിറ ചെഞ്ചേരി ലക്ഷംവീട് കോളനിയില്‍ കിരണ്‍ (25), നിഥിന് ബാബു (21), ചെഞ്ചേരി ലക്ഷംവീട് കോളനിയിൽ ജിഷ്ണു (23), മുക്കോലയ്ക്കല്‍ ശ്രീനഗര്‍ പണ്ടാരവിള വീട്ടില്‍ വൈഷ്ണവ് (22) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. നാലാഞ്ചിറ ഹൗസ് നമ്പര്‍ 54 ഓലിക്കല്‍ വീട്ടില്‍ ജോസ് ജേക്കബിന്റെ (50) വീട്ടിലെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കും ചൂഴമ്പാല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിനു മുന്‍വശത്തെ കാണിക്കവഞ്ചിയും തകര്‍ത്തശേഷം 2,000 രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്.
ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നു കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.