വെള്ളക്കെട്ടിന് പരിഹാരം കാണണം: ബിജെപി
1376139
Wednesday, December 6, 2023 5:46 AM IST
വെള്ളറട: പെരുങ്കടവിള കുന്നത്തുകാല്‍ റോഡില്‍ മണവാരി കുഴിയില്ക്കട പ്രദേശത്തെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്ന് ബിജെപി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു .
മഴ പെയ്താല്‍ ദിവസങ്ങളോളം പ്രദേശത്ത് വലിയ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്. ഇതിനാല്‍ തന്നെ നിരവധിയായ അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും വിദ്യാര്‍ഥികളും അപകടക്കെണിയായ വെള്ളക്കെട്ടിലൂടെ സാഹസികമായാണ് യാത്ര ചെയ്യുന്നത്.
അപകട ഭീഷണിയായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ എംഎല്‍എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് ബിജെപി ഏരിയാ പ്രസിഡന്റ് ടി.ഐ അഭിലാഷ് ആവശ്യപ്പെട്ടു.