തുറമുഖ നിർമാണം വേഗത്തിലാക്കി അധികൃതർ
1376138
Wednesday, December 6, 2023 5:46 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം വേഗത്തിലാക്കി അധികൃതർ.
നിലവിൽ അധികൃതർ നൽകിയ ഉറപ്പ് പ്രക്രാരം വരുന്ന മെയ് മാസത്തിൽ ആദ്യ ചരക്ക്കപ്പൽ തുറമുഖത്ത് അടുപ്പിക്കുന്ന തരത്തിലാണ് നിർമാണവേഗത.
ചൈനയിൽ നിന്ന് എത്തിച്ച ക്രെയിനുകൾ പുതിയതായി നിർമിച്ച വാർഫിൽ ഉറപ്പിച്ച് തുടങ്ങി. തുറമുഖത്തിന്റെ സംരക്ഷണഭിത്തിയായ പുലിമുട്ടിനായി 2960 മീറ്ററിൽ 2400 മീറ്ററും പൂർത്തിയാക്കി.
ഇനി വേണ്ടത് 560 മീറ്റർ മാത്രമാണെന്നും അധികൃതർ അറിയിച്ചു. പുലിമുട്ടിനെ ബലപ്പെടുത്താൻ കൂറ്റർ ടഡ്രോ പാഡുകൾ കടലിൽ നിക്ഷേപിക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. ഇതിനുപരി വിവിധ ക്വാറികളിൽ നിന്ന് തുറമുഖത്ത് എത്തിച്ച് കരയിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകൾ ലോറി കളിൽ കയറ്റി ബാർജിന്റെ സഹായത്തോടെ കടലിൽ നിക്ഷേപിക്കലും വേഗത്തിലാക്കിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.