ചരിത്ര മാളിക സന്ദർശിച്ച് വിദ്യാർഥികൾ
1376133
Wednesday, December 6, 2023 5:22 AM IST
നേമം: നേമം ഗവ.യുപിഎസിലെ വിദ്യാർഥികൾ ചരിത്ര മാളിക സന്ദർശിച്ചു. നാടിന്റെ ചരിത്രം, സംസ്ക്കാരം, പുരാതന സാഹിത്യം എന്നിവയുടെ ശേഷിപ്പുകൾ സൂക്ഷിക്കുന്ന അമരവിളയിലെ ചരിത്ര മാളികയിലാണ് വിദ്യാർഥികൾ സന്ദർശിച്ചത്.
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ചരിത്ര മാളിക സന്ദർശനത്തിനെത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം എസ്എംസി ചെയർമാൻ എസ്. പ്രേംകുമാർ നിർവഹിച്ചു.
ഹെഡ് മാസ്റ്റർ എ.എസ്.മൻസൂർ, പ്രിയാകുമാരി,സ്വപ്നകുമാരി , അജയ് കുമാർ, അബ്ദുൽ ഷുഹൂദ്, ബിന്ദു, രമ്യ , അനൂപ് എന്നിവരും കുട്ടികളെ അനുഗമിച്ചു.