ഫർണിച്ചർ കടയ്ക്ക് തീയിട്ട കേസ്: അയൽവാസി അറസ്റ്റിൽ
1376132
Wednesday, December 6, 2023 5:22 AM IST
കാട്ടാക്കട: കാട്ടാകടയിൽ ഫർണിച്ചർ കടയ്ക്ക് തീയിട്ടകേസിൽ അയൽവാസിയെ പോലീസ് പിടികൂടി. കുറ്റിച്ചൽ എരുമക്കുഴി ലിറ്റിൽ ഹൗസിൽ സുരേന്ദ്രനെ ( 55 )യാണ് പോലീസ് അറ്സ്റ്റ് ചെയ്തത്. കട ഉടമയുടെ സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിലെയും പ്രതിയാണ് അറസ്റ്റിലായ സുരേന്ദ്രൻ. ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
പ്രതിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ അപകടകരമായ ചിലമരങ്ങൾ മുറിച്ചുമാറ്റാൻ കടയുടമയായ അനിൽ ആവശ്യമായപ്പെട്ടിരുന്നു. എന്നാൽ ഇയാൾ സമ്മതിച്ചില്ല, തുടർന്ന് ആർഡിഒയിൽ പരാതി നൽകി മരം മുറിക്കേണ്ടി വന്നു , ഈ വൈരാഗ്യത്തിലാണ് കടയ്ക്ക് തീയിട്ടതെന്ന് പേലീസ്.