വിദേശമദ്യവുമായി യുവാവ് പിടിയില്‍
1376130
Wednesday, December 6, 2023 5:22 AM IST
പേരൂര്‍ക്കട: വിദേശമദ്യവുമായി ഒരാളെ വലിയതുറ പോലീസ് പിടികൂടി. വള്ളക്കടവ് ശ്രീചിത്തിരനഗര്‍ സ്വദേശി രാജേഷ് (38)ാണ് പിടിയിലായത്.
ഹിന്ദുസ്ഥാന്‍ ഏവിയേഷന്‍ പമ്പിന് സമീപത്തെ പണി നടന്നുവരുന്ന വീട്ടിലും ഒരു സ്കൂട്ടറിലുമായി സൂക്ഷിച്ചിരുന്ന 4.5 ലിറ്റര്‍ വിദേശമദ്യമാണ് പോലീസ് പിടികൂടിയത്. മതിയായ രേഖകളില്ലാതെയാണ് രാജേഷ് ഇതു കൊണ്ടുവന്നതെന്ന് പേലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.