നെടുമങ്ങാട് നിയോജക മണ്ഡലം നവകേരള സദസ്
1376129
Wednesday, December 6, 2023 5:22 AM IST
നെടുമങ്ങാട് : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസ് നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ 21ന് വൈകുന്നേരം അഞ്ചിന് നെടുമങ്ങാട് മുന്‍സിപ്പല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടക്കുന്നു.
ഇതിന്റെ ഭാഗമായി നിയോജക മണ്ഡലം പരിധിയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുപ്പിച്ച് വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
എട്ട്.ഒമ്പത് തീയതികളിലായി പോത്തന്‍കോട് കരൂര്‍ എല്‍വിഎച്ച്എസില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
എട്ടിന് ഇന്‍ഡ്യന്‍ വോളിബോള്‍ കോച്ച് എസ്.ടി. ഹരിലാല്‍ ഉദ്ഘാടനം ചെയ്യും . 10 ന് നെടുമങ്ങാട് ഗവ. ടെക്നിക്കല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്. 11 ന് കന്യാകുളങ്ങര മാര്‍ക്കറ്റില്‍ കബഡി ടൂര്‍ണമെന്റ്. 12 ന് കണിയാപുരം മുസ്ലീം ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്.
13 ന് വൈകുന്നേരം കരകുളം പാലം ജംഗ്ഷനില്‍ വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നു. 16, 17 തീയതികളിലായി നെടുമങ്ങാട് മേലാംകോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
16ന് വാട്ടര്‍പോളോ ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കേണ്ട ടീമുകള്‍ നിശ്ചിത സമയപരിധിക്കുളളില്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലോ, സംഘാടക സമിതി ഓഫീസിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നമ്പര്‍ : 9447032794, 9645765937, 9995 041085.