പേ​രൂ​ര്‍​ക്ക​ട: പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി സെ​യ്ഫു​ദ്ദീ​ന്‍ (36), പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹം​സാ​സ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൂ​ന്തു​റ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ത്തേ​ക്ക​ര്‍ ഗ്രൗ​ണ്ടി​നു സ​മീ​പം ക​ഴി​ഞ്ഞ നാ​ലി​ന് വെ​ളു​പ്പി​നാ​ണ് ക​ച്ച​വ​ട​ത്തി​നെ​ത്തി​ച്ച 48 ചാ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന ഒ​രു പി​ക്അ​പ് വാ​ഹ​ന​വും 3, 69,000 രൂ​പ​യും പോ​ലി​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.