മാലിന്യ നിക്ഷേപം തുടർകഥയാകുന്നതായി ആക്ഷേപം
1376127
Wednesday, December 6, 2023 5:22 AM IST
നെടുമങ്ങാട്: വട്ടപ്പാറ പരിയാരത്തിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് തുടർകഥയാകുന്നു.
രാത്രിയുടെ മറവിൽ ടാങ്കർ ലോറിയിലാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ ഓടകളിൽ നിക്ഷേപിക്കുന്ന മാലിന്യം കൈത്തോടിലേക്കും അവിടുന്ന് കിള്ളിയാറിലേക്കും പതിക്കുന്നു. ദുർഗന്ധം കാരണം പരിസരവാസികൾക്കും വഴിയാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
നിരവധി തവണ നഗരസഭയിലും പോലീസ് അധികാരികൾക്കും പരാതി നൽകിയെങ്കിലും പ്രതികളെ പിടിക്കുവാനോ വാഹനം കസ്റ്റഡിയിൽ എടുക്കുവാനോ കഴിഞ്ഞിട്ടില്ലെന്നതാണ് നാട്ടുകാർ ഉന്നയിക്കുന്ന ആക്ഷേപം.