വട്ടിയൂര്‍ക്കാവില്‍ ബേക്കറിയില്‍ തീപിടിത്തം
1376126
Wednesday, December 6, 2023 5:22 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ജിജി ബേക്കറിയുടെ സ്റ്റോര്‍ റൂമില്‍ തീപിടിത്തം. വട്ടിയൂര്‍ക്കാവ് സ്വദേശി സീതാറാമിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലാണ് ഇന്നലെ ഉച്ചയ്ക്ക് 12ന് തീപിടിത്തം ഉണ്ടായത് . ബേക്കറിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ റൂമിലുണ്ടായിരുന്ന ജനറേറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണു സൂചന. സംഭവസമയം ബേക്കറി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
തീ പിടിത്തത്തില്‍ സീലിംഗും അനുബന്ധ സാധനങ്ങളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. തിരുവനന്തപുരം ഫയര്സ്റ്റേഷന് ഓഫീസില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ രണ്ടാ യൂണിറ്റ് എത്തി ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്.