പേടിപ്പിക്കുന്ന താവളമായി മാറനല്ലൂർ
1375908
Tuesday, December 5, 2023 4:21 AM IST
കാട്ടാക്കട: തലസ്ഥാന ജില്ലയിലെ പേടിപ്പിക്കുന്ന താവളമായി മാറി കാട്ടാക്കട നിയോജകമണ്ഡലത്തിലെ മാറനല്ലൂർ.
ഗുണ്ടാപ്രവർത്തനങ്ങളും കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമാഫിയാ പ്രവർത്തനങ്ങളും മണ്ണ്്, പാറലോബികളും കയ്യടക്കുന്ന പ്രദേശം. അതിനാൽ തന്നെ ഇവിടെ നടക്കുന്നത് തുടർച്ചയായ അതിക്രമങ്ങൾ. പ്രദേശത്ത് മദ്യ, മയക്കു മരുന്നു ലഹരിയില്‍ നടത്തുന്ന ആക്രമണം നാട്ടുകാരില്‍ ഭീതിയുണര്‍ത്തുന്നുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷം മുമ്പാണ് കണ്ടല മൈതാനത്ത് കഞ്ചാവ് മാഫിയാ സംഘങ്ങള്‍ പോലീസ് ജീപ്പിനുനേരേ കുപ്പിയും, കല്ലുമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കണ്ടല മൈതാനം കേന്ദ്രീകരിച്ച് അന്‍പതോളം വരു ന്ന കഞ്ചാവ് സംഘങ്ങള്‍ രാത്രി കാലത്ത് തമ്പടിക്കുന്നത് പതിവാണെന്ന പരാതി അന്വേഷിക്കാനെത്തിയ മാറനല്ലൂര്‍ പോലീസിനുനേരെയും ആക്രമ ണം നടന്നി രുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണു സംഘങ്ങള്‍ മടങ്ങാന്‍ തയാറായത്.
ദിവസങ്ങള്‍ക്കം എല്ലാ പ്രതികളേയും പോലീസ് പിടികൂടിയിരുന്നു. ഇതിനുശേഷം രണ്ടുതവണ കണ്ടല കേന്ദ്രീകരിച്ച് മദ്യലഹരിയില്‍ ആക്രമണം നടന്നിരുന്നു.
എന്നാല്‍ കുറച്ചുനാളായി ഇത്തരം ആക്രമണങ്ങള്‍ കുറഞ്ഞിരുന്നത് നാട്ടുകാര്‍ക്ക് ആശ്വാസകരമായിരുന്നു. എന്നാല്‍ ഇത്തരം സംഘങ്ങള്‍ വീണ്ടും സജീവമാകുന്നത് നാട്ടുകാരില്‍ ഭീതിയുണര്‍ത്തിയിട്ടുണ്ട്.