പിതൃവേദിയുടെ 40-ാം ജന്മദിനവും ഭാരവാഹികളുടെ സംഗമവും
1375906
Tuesday, December 5, 2023 4:21 AM IST
തിരുവനന്തപുരം: പിതൃവേദിയുടെ 40-ാം മത് ജന്മദിന ആഘോഷങ്ങൾക്ക് സ്ഥാപക ഡയറക്ടർ റവ. ഡോ. ജോസ് ആലഞ്ചേരി കേക്ക് മുറിച്ചു തുടക്കം കുറിച്ചു. പിതൃവേദി ജന്മദിനവും അതിരൂപത മുൻകാല ഭാരവാഹികളുടെ സംഗമവും ചങ്ങനാശേരി മാർ പൗവ്വത്തിൽ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്നു.
അതിരൂപത സിഞ്ചെള്ളൂസ് ഫാ. ജോസഫ് വാണിയപ്പുരയ് ക്കൽ മുഖ്യപ്രഭാഷണം നടത്തി. പിതൃവേദിയെ മുൻ കാലങ്ങളിൽ നയിച്ച ഡയറക്ടർമാർ, ആനിമേറ്റർമാർ, അതിരൂപത മാതൃവേദി പിതൃവേദി മുൻഭാരവാഹികൾ, ഫൊറോന ഭാരവാഹികൾ എന്നിവരുടെ സംഗമവും ഇതോടൊപ്പം സംഘടിപ്പിച്ചു.
മാതൃവേദി - പിതൃവേദി അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, പ്രസിഡന്റുമാരായ ജിനോദ് എബ്രഹാം, ബീന ജോസഫ്, സൈബു കെ. മാണി, തോമസ് ടി.എം എന്നിവർ പ്രസംഗിച്ചു. പിതൃവേദി ജന്മദിനാഘോഷങ്ങൾക്ക് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിജോ ഇരുപ്പക്കാട്ട്, ജോഷി ജോസഫ്, സോയി ദേവസ്യ, മിനി തോമസ്, ആൻസി മാത്യു ടെസി വർഗീസ്, സാലി വർഗീസ്, സാലിമ്മ ജോസഫ്, ലാലിമ്മ ടോമി എന്നിവർ നേതൃത്വം നൽകി. അതിരൂപതയിലെ 243 യൂണിറ്റുകളിലും 18 ഫൊറോനകളിലും പിതൃവേദി ജന്മദിനം ആഘോഷിച്ചു.
പിതൃവേദി റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ഒന്പതിന് അരമന പ്പടിക്കൽനിന്നും കത്തീഡ്രലേക്ക് പിതൃവേദി റൂബി ജൂബിലിയും മഹാ പിതൃസംഗമവും സംഘടിപ്പിക്കും.