ആ​റ്റി​ങ്ങ​ൽ: തി​രു​വ​ന്ത​പു​രം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​രി​തെ​ളി​യും. ഇ​ക്കു​റി 307 മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ 12 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 6471 പേ​ർ മാ​റ്റു​ര​യ്ക്കും.

ആ​റ്റി​ങ്ങ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ അഞ്ചും, ​ആ​റ്റി​ങ്ങ​ൽ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ, ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റ് സ് കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂന്നു വേ​ദി​ക​ൾ വീ​ത​വും, ടൗ​ണ്‍ യുപിഎ​സ്, ഡി​ഇ ഓ​ഫീ​സ്, ഗ​വ.​ കോള​ജ് ഗ്രൗ​ണ്ട് എ​ന്നി​വ​യ​ട​ക്കം 14 വേ​ദി​ക​ളി​ലാ​ണ് ക​ലോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്. ദേ​ശീ​യ പാ​ത​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് വേ​ദി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന വേ​ദി​യാ​യ ആ​റ്റി​ങ്ങ​ൽ ബോ​യി​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒന്പതിന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എട്ടിനു ​വൈ​കുന്നേരം അഞ്ചിനു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർപേ​ഴ്സ​ണ്‍ അ​ഡ്വ. എ​സ്. കു​മാ​രി അ​ധ്യ​ക്ഷ​യാകും.

ആ​റ് വ​ർ​ഷ​ത്തി​നുശേ​ഷം ആ​റ്റി​ങ്ങ​ലി​ൽ

ആ​റു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു വീ​ണ്ടും ആ​റ്റി​ങ്ങ​ൽ വേ​ദി​യാ​കു​ന്ന​ത്. 2017 ലാ​ണ് ഒ​ടു​വി​ൽ വേ​ദി​യാ​യ​ത്. അ​ന്ന് ആ​റ്റി​ങ്ങ​ൽ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​ര വേ​ദി.

ഉൗ​ട്ട് പു​ര

ആ​റ്റി​ങ്ങ​ൽ ബോ​യ്​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന് സ​മീ​പ​ത്തെ ഗ​വ. കോള​ജ് മൈ​താ​ന​ത്താ​ണ ഉൗ​ട്ട് പു​ര ഒരുക്കിയത്.