തുറമുഖത്തു വള്ളംകെട്ടി കരയിലേക്കു നീന്തിയ മത്സ്യത്തൊഴിലാളി മരിച്ചു
1375904
Tuesday, December 5, 2023 4:21 AM IST
വിഴിഞ്ഞം: മത്സ്യബന്ധനവള്ളം തുറമുഖത്ത് കെട്ടിയശേഷം കരയിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളി മരിച്ചു. കരിംകുളം പുതിയതുറ പി.എം. ഹൗസിൽ ജോസഫ് (68) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിൽ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനുള്ളിലായിരുന്നു സംഭവം. നീന്തുന്നതിനിടയിൽ വെള്ളത്തിൽ താഴ്ന്ന ജോസഫിനെ കൂടെയുള്ളവർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഹൃദയമേരി. രണ്ട് മക്കളുണ്ട്. തീരദേശ പോലീസ് മേൽ നടപടി സ്വീകരിച്ചു.