മതാധിഷ്ഠിത രാജ്യമാക്കാനുള്ള നീക്കങ്ങൾക്കെതിരെ അധ്യാപകർ രംഗത്തിറങ്ങണം: കെഎസ്ടിഎ
1375899
Tuesday, December 5, 2023 3:48 AM IST
കിളിമാനൂർ : ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ അധ്യാപകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ.
കെഎസ്ടിഎ കിളിമാനൂർ സബ്ജില്ല വാർഷിക സമ്മേളനം പുതിയകാവ് എസ്എൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് നൽകുന്ന വിജയനന്ദൻ എൻറോൾമെന്റ് അഡ്വ. ജയചന്ദ്രൻ വിതരണം ചെയ്തു . ജി.ഷാജഹാൻ, പി.വി.രാജേഷ് , എസ്. ജവാദ് , വി.സുഭാഷ്, പി.സജി, സുരേഷ് കുമാർ, സി.എസ്.സജിത , എസ്.ഷമീർഷൈൻ , എസ്.എസ്.ഷൈജു , വി.ഡി. രാജീവ് , എസ്.പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എസ്.എസ്.ഷൈജു- സബ്ജില്ലാ പ്രസിഡന്റ്, എസ്.ഷമീർ ഷൈൻ -സബ്ജില്ലാ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.