ലോകഭിന്നശേഷി ദിനാചരണം
1375898
Tuesday, December 5, 2023 3:48 AM IST
പാറശാല: സമഗ്ര ശിക്ഷ കേരളം പാറശാല ബിആര്‍സിയുടെ നേതൃത്വത്തില്‍ ലോകഭിന്നശേഷി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ഒരുമാസക്കാലം നീണ്ടു നില്ക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചു. മുഖ്യമന്ത്രിയുടെ ചിത്രം വരച്ചു പ്രശംസ ലഭിച്ച ഭിന്നശേഷി വിദ്യാര്‍ഥിയായ ആഷ്ലിനെ ആദരിച്ചു.
തുടര്‍ന്ന് നടത്തിയ വാഹന വിളംബരറാലി സി.കെ .ഹരീന്ദ്രന്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. ബിആര്‍സി പ്രവര്‍ത്തകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തു. ആര്‍സി എല്‍പിഎസ് ഉച്ചക്കട സ്കൂളിൽ ബിപിസി സുഗതയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍ഡാര്‍വിന്‍ ഉത്ഘാടനം ചെയ്തു.