നവകേരള സദസ്: വാര്‍ഡ് യോഗങ്ങളും വീട്ടുമുറ്റ കൂട്ടായ്മകളും പുരോഗമിക്കുന്നു
1375897
Tuesday, December 5, 2023 3:48 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട് നഗരസഭയിലും പഞ്ചായത്തുകളിലും വാര്‍ഡ് സമിതി യോഗങ്ങളും വീട്ടുമുറ്റ കൂട്ടായ്മകളും പുരോഗമിക്കുന്നു.
പെരുമ്പഴുതൂർ വാർഡിലെ സംഘാടകസമിതി യോഗം ചെയര്മാന് പി.കെ രാജമോഹനനും അത്താഴമംഗലം വാർഡ് സംഘാടക സമിതി രൂപീകരണ യോഗം വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ ഷിബുവും വഴിമുക്കിൽ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്തും ഉദ്ഘാടനം ചെയ്തു.
കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, അതിയന്നൂര്‍ പഞ്ചായത്തുകളിലും വാര്‍ഡ് സമിതി യോഗങ്ങളും വീട്ടുമുറ്റ കൂട്ടായ്മകളും ആരംഭിച്ചു. പരാതികള്‍ സ്വീകരിക്കുകയും രസീത് നല്‍കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.