സർവോദയ ക്വിസ് 2023
1375895
Tuesday, December 5, 2023 3:48 AM IST
നാലാഞ്ചിറ : സർവോദയ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. സിദ്ധാർഥ് എം .ജോയ്, ജി .എസ്.ഗോകുൽ കൃഷ്ണൻ എന്നിവർ നയിച്ച മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ 12 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ ഒന്നാം സ്ഥാനവും വഴുതക്കാട് ചിന്മയ വിദ്യാലയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് എവറോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ പ്രഫ.ഡോ. ഷേർളി സ്റ്റുവർട്ട്, ബർസാർ ഫാ. കോശി ചിറക്കരോട്ട് എന്നിവർ ചേർന്ന് സമ്മാനിച്ചു.