മാറനല്ലൂർ ക്രൈസ്റ്റ് കോളജിൽ ഭരണഘടനാ ദിനം ആചരിച്ചു
1375894
Tuesday, December 5, 2023 3:48 AM IST
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. കോളജ് കാമ്പസിലും മാരനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമായി നടന്ന പരിപാടികളിൽ നൂറിലധികം വിദ്യാർഥികളും അധ്യാപകരും പ്രദേശവാസികളും പങ്കെടുത്തു.
തിരുവനന്തപുരം ലോ കോളജ് പ്രൊഫസറും ഭരണഘടനാ വിദഗ്ധനുമായ പ്രഫ. ഡോ.എൻ.എൽ.സജികുമാർ ഉ്ഘാടനം നിർവഹിചു. ഇന്ത്യൻ നിയമ - നീതി വ്യവസ്ഥയുടെ ആധാരശിലയായ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കേണ്ടതും, വരും തലമറയിലേക്ക് കൈമാറ്റം ചെയ്യേണ്ടതും ഭരണഘടന ബോധമുള്ള ഒരു സമൂഹത്തിന്റെ മൗലിക ചുമതലയാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി എൻഎസ്എസ് വോളിന്റിയർമാർ മാറാനല്ലൂർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് ഭരണഘടനാ അവബോധം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ഒരാഴ്ചയിലധികം നീണ്ടുനിന്ന പരിപാടികളുടെ സമാപന സമ്മേളനം കോളജ് മാനേജർ ഫാ.സിറിയക് മഠത്തിൽ സിഎംഐ ഉത്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. ഡോ. പി.എസ്.ദേവകുമർ ഭരണഘടനാ ദിന സന്ദേശം നൽകി. എൻഎസ്എസ് ഓഫീസർമാരായ റോണി മാത്യു, ആർ.ഷമീമ എന്നിവർ പരിപാടികൾ നേതൃത്വം നൽകി.