ഭിന്നശേഷി വിദ്യാലയം സന്ദർശിച്ചു
1375893
Tuesday, December 5, 2023 3:48 AM IST
പുല്ലുവിള :ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയേഴ്സ് ചാവടിയിലെ ഭിന്നശേഷി വിദ്യാലയമായ മദർ തെരേസ ഡേ കെയർ സെന്റർ സന്ദർശിച്ചു.
അന്തേവാസികൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും നൽകി. പ്രിൻസിപ്പൽ ഉഷ വർക്കി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം .ഇസഡ്.ജനി , വോളന്റിയർമാരായ ജൂലിയൻ, ജോവ, നിഷാന്ത്, ക്രിസ്റ്റോ,ഫൗസ്റ്റിന, അവ്യയ, സിജി, അനുഫിന, ശാലിനി എന്നിവർ നേതൃത്വം നൽകി.