വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ആറാമത്ത ക്രെയിൻ ഇന്നിറക്കും
1375675
Monday, December 4, 2023 1:21 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിച്ചആറാമത്തെക്രെയിൻ ഇന്നിറക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഷെൻഹുവാ 24 നാളെ മടങ്ങും.
കഴിഞ്ഞ മാസം 27ന് വിഴിഞ്ഞത്ത് അടുത്ത കപ്പലിൽ ഉണ്ടായിരുന്ന ആറ് യാർഡ് ക്രെയിനുകളാണ് ഇന്ന് ഇറക്കിത്തീരുന്നത്. ഇതുവരെ മൂന്ന് കപ്പലുകളിലായി രണ്ട് കൂറ്റൻ ഷിപ്പ് ഷോർ ക്രെയിനുകളും എട്ട് യാർഡ് ക്രെയിനുകളുമാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്ത് എത്തിച്ചത്.
അടുത്ത മാസം 15 ന് മൂന്ന് യാർഡും രണ്ട്ഷിപ്പ് ഷോർ ക്രെയിനുകളുമായി ആദ്യമെത്തിയ ഷെൻ ഹുവ - 15 തീരത്തടുക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഒന്നാം ഘട്ടത്തിനാവശ്യമായ എട്ട് ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളുടെയും വരവ് പൂർത്തിയാക്കും.