കലാഭവൻ മണി സേവന സമിതി: ലോഗോ പ്രകാശനം ചെയ്തു
1375669
Monday, December 4, 2023 1:21 AM IST
തിരുവനന്തപുരം: കലാഭവൻ മണി സേവന സമിതി ജനുവരി ഒന്നിന് ആറ്റിങ്ങലിൽ സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്റെയും അമ്മയ്ക്കൊരു മണിക്കൈനീട്ടം പെൻഷൻ പദ്ധതിയുടെയും നിറവ് അവാർഡ് നിശയുടേയും ലോഗോ ചലച്ചിത്രതാരം ദിലീപ് പ്രകാശനം ചെയ്തു.
അഡ്വ. ഡി.കെ. മുരളി എംഎൽഎ, സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ, ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട്, കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, രാജീവ് മണിനാദം, ശ്യാം ശിവതീർഥ് എന്നിവർ സംബന്ധിച്ചു.