വിദ്യാദർശൻ യാത്രയ്ക്ക് സ്വീകരണം
1375662
Monday, December 4, 2023 1:21 AM IST
തിരുവനന്തപുരം: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിദ്യാദർശൻ യാത്രയ്ക്ക് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. തിരുവനന്തപുരം മേജർ അതിരൂപതാ വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ജനറൽ സെക്രട്ടറി സി.ടി വർഗീസ്, ട്രഷറർ മാത്യു ജോസഫ്, രൂപതാ പ്രസിഡന്റ് സാബു തങ്കച്ചൻ, പ്രിൻസിപ്പൽ ഫാ. നെൽസൻ, ജയരാജ്, ഷാജി, സിജു ജോർജ് എന്നിവർ പ്രസംഗിച്ചു.