അരുവിക്കര -വെള്ളനാട് റോഡ് തകർന്നു
1375659
Monday, December 4, 2023 1:20 AM IST
നെടുമങ്ങാട് : അരുവിക്കര- വെള്ളനാട് റോഡ് തകർന്നു. അരുവിക്കര ജലസംഭരണി മുതൽ കുളക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വരെയുള്ള റോഡാണ് അധികൃതരുടെ അനാസ്ഥകാരണം തകർന്നത്. റോഡ് നവീകരിക്കുന്നതിനായി വശങ്ങളിൽ മെറ്റലുകൾ ഇറക്കിയിട്ട് മാസങ്ങളായിയ എന്നിട്ടും പണി ഇതുവരെ ആരംഭിച്ചിട്ടില്ല.
റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റലുകളാകട്ടെ ഇപ്പോൾ നാട്ടുകാർക്ക് വിനയായി തീർന്നു. നിത്യേന നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിന്റെ ഭൂരിഭാഗവും തകർന്ന അവസ്ഥയിലാണ്.
അരുവിക്കര മുതൽ റോഡിൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മെറ്റലുകളിളകി രൂപപ്പെട്ട കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടങ്ങളുണ്ടാകുന്നത് പതിവാകുന്നു. ശാന്തിനഗർ, ശങ്കരമുഖം എൽപി സ്കൂളിനു സമീപം, കണ്ണേറ്റുനട ജംഗ്ഷൻ, വാളിയറ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. മെറ്റലുകളിളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്ന റോഡിൽ ബൈക്കുകൾ തെന്നിവീണ് അപകടം സംഭവിക്കുന്നത് പതിവായി.
റോഡിലേ നടുവിലെ കുഴികൾ കാരണം എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ സാധിക്കാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണം. വെള്ളനാട്ടിൽ നിന്നും അരുവിക്കര, വട്ടിയൂർക്കാവ്, പേരൂർക്കട, കരകുളം, വഴയില, കാച്ചാണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏളുപ്പത്തിൽ എത്തിച്ചേരാൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്.
അശാസ്ത്രീയമായ റോഡ് നിർമാണവും അമിതഭാരം കയറ്റിയ ടിപ്പറുകളടക്കമുള്ള വാഹനങ്ങളുമാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ ശോച്യാവസ്ഥകാരണം പ്രദേശത്ത് സർവീസ് നടത്താൻ ഓട്ടോ ടാക്സി ജീവനക്കാർ വിസമതിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ