വെയിലൂരിൽ കാറപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
1375656
Monday, December 4, 2023 1:20 AM IST
ആറ്റിങ്ങൽ: കല്ലമ്പലം വെയിലൂരിൽ കാർ അപകടം, മൂന്നുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ നാലിനായിരുന്നു അപകടം. കല്ലമ്പലം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്ത് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്ത്.
എതിർ ദിശയിൽ വന്ന വാഹനത്തിൽ നിന്നുള്ള അമിതമായ പ്രകാശമാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. കാറിൽ മൂന്നുപേരായിരുന്നു യാത്ര ചെയ്തിരുന്നത്.
പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ നാവായിക്കുളം ഫയർഫോഴ്സ് ജീവനക്കാർ ഉദ്യോഗസ്ഥരായിരുന്നു രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.