റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് അപകടം
1375655
Monday, December 4, 2023 1:20 AM IST
വെള്ളറട: റോഡരികിൽ നിർത്തി തടികയറ്റുകയായിരുന്ന ലോറിയിൽ ബൈക്കിടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടിണ് സംഭവം. വെള്ളറട മലയങ്കാവ് പ്രദേശത്ത് റോഡരികിൽ നിർത്തിയിരുന്ന തടികയറ്റിയ വലിയ ലോറിയിലാണ് ബൈക്ക് ഇടിച്ചത്.
സംഭവ സമയത്ത് പ്രദേശത്തുണ്ടായ മഴയെതുടർന്ന് റോഡ് കാണാൻ സാധിക്കാത്തതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളിൽ വാഹനങ്ങൾ ഇടിച്ച് അപകടത്തിലപെടുന്നത് നിത്യസംഭവമായതോടെ പ്രദേശത്ത് രോഡരികില് ലോറികൾ പാർക്കാ ചെയുന്നതും , തടികയറ്റുന്നതും കോടതി തടഞ്ഞിരുന്നു. ഇത് ലംഘികാച്ചതാണ് അപകടകാരണമായത്.