ബോൾ ബാഡ്മിന്റണ്‍ ജില്ലാ ചാന്പ്യന്‍ഷിപ്പ് സമാപിച്ചു
1375654
Monday, December 4, 2023 1:20 AM IST
നെയ്യാറ്റിൻകര : നവ കേരള സദസുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ സംസ്ഥാന ബോൾ ബാഡ്മിന്റണ്‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനു മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ ചാന്പ്യന്‍ഷിപ്പ് സമാപിച്ചു.
പുരുഷ -വനിതാ വിഭാഗങ്ങളില്‍ ഓറിയന്റല്‍ എ ടീം ജേതാക്കളായപ്പോള്‍. കൈരളി പുരുഷ വിഭാഗത്തിലും ഓറിയന്റല്‍ ബി വനിതാ വിഭാഗത്തിലും റണ്ണര്‍ അപ്പ് ആയി. പുരുഷ വിഭാഗത്തില്‍ ഓറിയന്റല്‍ ബി മൂന്നാം സ്ഥാനവും പ്ലാസ നാലാം സ്ഥാനവും സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ എംപയര്‍ മൂന്നാം സ്ഥാനവും കൈരളി നാലാം സ്ഥാനവും നേടി. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജേതാക്കള്‍ക്കുള്ള സമ്മാനദാനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.
സംഘാടക സമിതി ട്രഷറര്‍ എം.ജെ ശ്രീകുമാര്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ.റഷീദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. സിദ്ധിഖ് എന്നിവര്‍ സംബന്ധിച്ചു.