ബൈക്കിലെത്തിയ സംഘം സ്വർണമാല പിടിച്ചുപറിച്ചു
1375652
Monday, December 4, 2023 1:20 AM IST
വിഴിഞ്ഞം: ബൈക്കിലെത്തി കാൽനട യാത്രക്കാരിയുടെ കഴുത്തിൽ നിന്നും സ്വർണമാല പിടിച്ചുപറിച്ചു. കാഞ്ഞിരംകുളം നെല്ലിക്കാക്കുഴി തൻപൊന്നൻകാല പ്രസന്ന ഭവനിൽ സരോജം (58) ത്തിന്റെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷ്ടാക്കൾ കവർന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ കാഞ്ഞിരംകുളം ബൈപ്പാസ് ജംഗ്ഷന് സമീപത്താണ് സംഭവം. സ്ത്രീ കുറച്ച് ദൂരം ബൈക്കിന് പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.
കാഞ്ഞിരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.