സ്വാഗതസംഘം രൂപീകരണം
1375651
Monday, December 4, 2023 1:20 AM IST
നെടുമങ്ങാട്: യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു.
കൺവൻഷൻ യുഡിഎഫ് ജില്ല ചെയർമാൻ പി. കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ തേക്കട അനിൽ, എസ്.എസ്.എ.തങ്ങൾ, കന്യാകുളങ്ങര ഷാജഹാൻ, എം. സുരേഷ് കുമാർ, ടി. അർജുനൻ, ഇടവേലി മധു, എൻ. ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു.