ജനപഞ്ചായത്ത് സംഘടിപ്പിച്ചു
1375650
Monday, December 4, 2023 1:20 AM IST
നെടുമങ്ങാട്: എൻഡിഎ നെടുമങ്ങാട് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപഞ്ചായത്ത് സംഘടിപ്പിച്ചു. പനച്ചാമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്രയിൽ സ്വാഗതസംഗം ചെയർമാൻ സുരേന്ദ്രൻ നായർ ഏരിയ പ്രസിഡന്റ് സുമയ മനോജിന് പതാക കൈമാറി.
പൊതുയോഗം ദേശീയ നിർവാഹ സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. യുവമോർച്ച ഇന്റലക്ചൽ സെൽ കോർഡിനേറ്റർ യുവരാജ് ഗോകുൽ മുഖ്യപ്രഭാഷണം നടത്തി.
ഏരിയ പ്രസിഡന്റ് സുമയ മനോജ് ആധ്യക്ഷനായ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്, ശ്രീകല, കൊല്ലംകാവ് മണിക്കുട്ടൻ, പൂവണതല ഹരികുമാർ, സംഗീത രാജേഷ്, വിനോദി നി,ശാലിനി, പ്രസാദ്, സന്തോഷ് കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.