മാതൃസമിതി രൂപീകരിച്ചു
1375649
Monday, December 4, 2023 1:20 AM IST
കോവളം : കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മാതൃസമിതി രൂപീകരിച്ചു. സമാജം പ്രസിഡന്റ് ഉപേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ക്ഷേത്രം സെക്രട്ടറി സ്വാമി ബോധി തീർഥ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം വികസന കമ്മറ്റി ജനറൽ കൺവീനർ കെ.ശിശുപാലൻ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ സി. ഷാജിമോൻ , എസ്എൻഡിപി യോഗം മുട്ടയ്ക്കാട് ശാഖ പ്രസിഡന്റ് എ.സതികുമാർ , വൈസ് പ്രസിഡന്റ് ടി.സുധീന്ദ്രൻ , അനിരുഥൻ, സന്തോഷ് കൃഷ്ണൻ , മദനകുമാർ , ബാലചന്ദ്രൻ , സനൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി വിജയലക്ഷ്മി മുല്ലൂർ -പ്രസിഡന്റ്, അജിത പൂങ്കുളം - വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.