സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1375648
Monday, December 4, 2023 1:20 AM IST
നെടുമങ്ങാട്: നവകേരള സദസിന്റെ ഭാഗമായി അരുവിക്കര നിയോജക മണ്ഡലത്തിലെ സ്വാഗതസംഘം ഓഫീസ് ചലച്ചിത്രതാരം സുധീർ കരമന ഉദ്ഘാടനം ചെയ്തു.
ജി.സ്റ്റീഫൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്.ബിജു, ജില്ലാ പഞ്ചായത്തംഗം വി.രാധിക, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വിജുമോഹൻ , വി.ജെ.സുരേഷ് , ജെ.ലളിത , ജി.മണികണ്ഠൻ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഉഴമലയ്ക്കൽ വേണുഗോപാൽ, എൻ.ഷൗക്കത്തലി, എം.എസ്.റഷീദ്, ആര്യനാട് മണിക്കുട്ടൻ, കോട്ടയ്ക്കകം മീനകേതനൻ എന്നിവർ പ്രസംഗിച്ചു.