വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം; നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു
1375362
Sunday, December 3, 2023 1:45 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട റോഡ് വികസന പദ്ധതിയുടെ ശാസ്തമംഗലം മുതല്‍ മണ്ണറക്കോണം വരെയുള്ള ഒന്നാം റീച്ചിന്റെ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു.
ശാസ്തമംഗലം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട വില്ലേജുകളിലായി 1.9642 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വസ്തു ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരമായി നല്കേണ്ടതായ 345, 49,76,952 രൂപ കിഫ്ബി കെആര്‍എഫ്ബിക്ക് കൈമാറിയിട്ടുണ്ട്. പുനരധിവാസ പുനഃസ്ഥാപന പാക്കേജിന്റെ ഭാഗമായി 2,36,14, 343 രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. 88, 38,37, 048 രൂപ വസ്തു ഉടമകള്‍ക്ക് കൈമാറി.
ഏറ്റെടുത്ത വസ്തുവിലുള്ള കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും ലേല നടപടികള്‍ നടന്നുവരികയാണ്. പുനരധിവാസ പദ്ധതിയുടെ ഡിപിആര്‍ തയാറാക്കി ഈ മാസം തന്നെ തറക്കല്ലിടാനാകുമെന്ന് അഡ്വ. വി.കെ.പ്രശാന്ത് എംഎല്‍എ അറിയിച്ചു.