പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽജൂബിലി ആഘോഷങ്ങൾ ഇന്ന് സമാപിക്കും
1375361
Sunday, December 3, 2023 1:45 AM IST
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയ സ്ഥാപനത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾ ഇന്നു സമാപിക്കും.
ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ സമൂഹ ദിവ്യബലി നടക്കും. തുടർന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വചനപ്രഘോഷണം നടത്തും. രാത്രി ഏഴിനു നടക്കുന്ന പൊതുസമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്യും. എമിരിറ്റസ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം അനുഗ്രഹ പ്രഭാഷണം നടത്തും.
നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ, പാളയം ഇമാം ഡോ. വി.പി. ശുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, നടൻ കൊല്ലം തുളസി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിക്കും.