വീട്ടമ്മയെ ആക്രമിച്ച സംഘം പിടിയില്‍
1375360
Sunday, December 3, 2023 1:45 AM IST
പേരൂര്‍ക്കട: വീട്ടമ്മയെ മര്‍ദിച്ചവശയാക്കിയ സംഘത്തെ പൂജപ്പുര പോലീസ് പിടികൂടി. തിരുമല പുത്തന്‍കടവ് ജയ്നഗര്‍ റോബിന് ഹൗസില്‍ റോബിന്(48), പത്തനംതിട്ട സ്വദേശി അനില്‍കുമാര്‍(50)എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
പൂജപ്പുര ജയ്നഗറിലെ വീടിന്റെ ഉടമസ്ഥനാണ് റോബിന്. ഇയാളുടെ സുഹൃത്താണ് അനില്‍കുമാര്‍. വീട്ടമ്മയുടെ വീടിന്റെ താഴത്തെ നിലയിലാണ് റോബിനും അനില്‍കുമാറും താമസിച്ചു വന്നിരുന്നത്. മുകളിലത്തെ നിലയില്‍ ഒരു സ്ത്രീ താമസിക്കുന്നുണ്ട്. സംഭവദിവസം രാത്രി ലൈറ്റ് ഓഫായതോടെ വീട്ടമ്മ വിവരം ചോദിക്കാന്‍ ഇരുവരുടെയും അരികിലെത്തിയതോടെമര്ദ്ദിച്ചവശയാക്കുകയായിരുന്നുവെന്നാണ് പരാതി. മദ്യലഹരിയിലായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
പിടിവലിക്കിടെ അനില്‍കുമാറിനും നിലത്തുവീണു തലയ്ക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ സ്ത്രീ പാങ്ങോടുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. പൂജപ്പുര പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.