ഭരണഘടനാ ദിനാഘോഷം സമാപിച്ചു
1375359
Sunday, December 3, 2023 1:45 AM IST
തിരുവനന്തപുരം: സംസ്ഥാന നിയമ (ഔദ്യോഗിക ഭാഷ പ്രസിദ്ധീകരണ സെൽ) വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷങ്ങൾ സമാപിച്ചു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രദീപ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി വാഗ്മി 2023 എന്ന പേരിൽ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അഖില കേരള പ്രസംഗ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മേഖലാ അടിസ്ഥാനത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. നിയമ സെക്രട്ടറി കെ.ജി. സനൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അഡിഷണൽ നിയമ സെക്രട്ടറി എൻ. ജ്യോതി, ജോയിന്റ് സെക്രട്ടറി കെ. പ്രസാദ്, നിയമ വകുപ്പിലെയും സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളിലേയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.