ദ്വിദിന ചരിത്ര കോണ്‍ഗ്രസ് തിരുവനന്തപുരത്ത്
1375356
Sunday, December 3, 2023 1:45 AM IST
തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി 5, 6 തീയതികളില്‍ തിരുവനന്തപുരം കവടിയാര്‍ ഉദയാ പാലസ് കണ്വന്ഷന് സെന്ററില്‍ (ടി കെ മാധവന് നഗര്‍) ദ്വിദിന ചരിത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് വൈക്കംസത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്മാന് വി.പി.സജീന്ദ്രനും കണ്‍വീനര്‍ എം.ലിജുവും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.രാജു കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാക്ഷണം നടത്തും. പ്രശസ്ത എഴുത്തുകാരന് പി.അതിയമാന്‍ മുഖ്യ അഥിതിയായി പങ്കെടുക്കും. ചരിത്ര സെമിനാര്‍, ഡോ. ശശി തരൂര്‍, എം.എന്‍ കാരശേരി, സണ്ണി കപിക്കാട്, സി.പി. ജോണ്‍ എന്നിവര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം, ഡോ.ഗോപാല്‍ ഗുരു, ഡോ.അനില്‍ സ്തഗോപാല്, എന്നിവര്‍ പങ്കെടുക്കുന്ന ഇന്റര്‍ നാഷണല്‍ സെമിനാര്‍, വൈക്കം സത്യഗ്രഹ സമര സേനാനികളുടെ പിന്തലമുറക്കാരുടെ കുടുംബസംഗമം തുടങ്ങിയവയും ഉണ്ടാകും.