പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
1375355
Sunday, December 3, 2023 1:45 AM IST
നെടുമങ്ങാട്: നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നെടുമങ്ങാട് ജില്ലാ ആശുപത്രി കാന്റീൻ,ചിറയിൽ റെസ്റ്ററന്റ്, സൽക്കാര ഹോട്ടൽ, വേങ്കോട് എസ് യുടി കാന്റീൻ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ചന്ത മുക്കിലെ നൂരിയ ഹോട്ടലിന്റെ പുറക് വശത്തായി പ്ലാസ്റ്റിക് കത്തിക്കുന്നതായും കണ്ടെത്തി. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.