ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി
1375101
Saturday, December 2, 2023 12:17 AM IST
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജിനുള്ളില്‍ കമ്മ്യൂണിറ്റി ഫാര്‍മസിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പേഷ്യന്റ് കൗണ്‍സിലിംഗ് ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും രോഗികള്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി.
രാവിലെ മുതല്‍ ഫാര്‍മസിയില്‍ മരുന്നു വാങ്ങാനെത്തുന്നവര്‍ സംശയങ്ങളുമായി ഇന്‍ഫര്‍മേഷന്‍ സെന്ററിലെത്തുമ്പോള്‍ ജീവനക്കാര്‍ ഇല്ലാതെ അടഞ്ഞുകിടക്കുന്നതായി രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിനെക്കുറിച്ച് രോഗികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കുന്നതിനും , കൗണ്‍സിലിംഗ് നല്‍കുന്നതിനും വേണ്ടിയാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാലിപ്പോൾ സെന്ററിന്റെ പ്രവര്‍ത്തനം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഗുണം ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം സുഗമമാക്കണമെന്നാണ് ആവശ്യം.