അമ്പൂരി സെന്റ് തോമസ് സ്കൂളിൽ എയ്ഡ്സ് ദിന പരിപാടികൾ സംഘടിപ്പിച്ചു
1375096
Saturday, December 2, 2023 12:03 AM IST
അമ്പൂരി: അമ്പൂരി സെന്റ് തോമസ് സ്കൂളിൽ എയ്ഡ്സ് ദിന പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ നാഷണൽ സവീസ് സ്കീം, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് റേഞ്ചർ ടീം എന്നിവർ സംഘടിപ്പിച്ച ബോധവത്കരണ പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എം ജെ.സൂസമ്മ, ഹെഡ്മാസ്റ്റർ ടി.എസ്.സിബിമോൻ , ഹെൽത്ത് സെന്റർ പ്രതിനിധികളായ പി.ഷീല, എ.ജെ.ഷാനു, ഗൈഡ് റേഞ്ചർ ലീഡർ മഞ്ജു പി.ജോയ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിന്റോ എന്നിവർ പങ്കെടുത്തു. പ്രൈമറി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ എസ്.എസ്.അർച്ചന ബോധവത്കരണ സന്ദേശം നൽകി.