പാറശാല: പാറശാല മഹാദേവ റെസിഡന്‍ഷ്യല്‍ അസോസിയേഷൻ സെക്രട്ടറി പത്മകുമാറിനാണ് ബുധനാഴ്ച രാവിലെ വീടിന് മുന്നിലെ റോഡില്‍നിന്ന് ബാഗ് ലഭിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ സ്വര്ണാഭരണമുള്ളതായി കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെ പാറശാലയില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന വ്യാപാരി തന്റെ ബാഗ് നഷ്ടമായെന്ന പരാതിയുമായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് ബാഗ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയതോടെ പത്മകുമാര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് വ്യാപാരിക്ക് ബാഗ് കൈമാറി.