കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
1374863
Friday, December 1, 2023 5:19 AM IST
നേമം: കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കളെ നരുവാമൂട് പോലീസ് അറസ്റ്റുചെയ്തു.
ശ്രീകാര്യം ഇടവക്കോട് അനീഷ് ഭവനില്‍ അനീഷ് (33), കരമന കാലടി സ്വദേശി വിഷ്ണു (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും രണ്ട് കിലോയിലധികം വരുന്ന കഞ്ചാവ് പായ്ക്കറ്റുകള്‍ പിടികൂടി.
റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നരുവാമൂട് പോലീസും ആന്റി നര്‍ക്കോട്ടിക്ക് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നരുവാമൂടിന് സമീപം മാറഞ്ചല്‍ കോണത്ത് വാടക വീട്ടില്‍ നിന്നുമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഇവരെ പിടികൂടിയത്.