മെഡിക്കല്‍ ക്യാമ്പ്
1374857
Friday, December 1, 2023 5:19 AM IST
വെള്ളറട : ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കാരക്കോണം സോമര്‍വെല്‍ സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും മെഡിക്കല്‍ ക്യാമ്പും.
നാലിനു രാവിലെ 8.30 മുതൽ ഉച്ചയ്ക്ക രണ്ട് വരെ നടക്കും. ക്യാമ്പില്‍ ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും പങ്കെടുക്കുമെന്ന് ഡയറക്ടര്‍ ഡോ .ജെ.ബെനറ്റ് എബ്രഹാം അറിയിച്ചു.
ലാബ് പരിശോധനകള്‍, എക്സ്റേ, ഇസിജി, വിവിധ സ്കാനിംഗ്, എന്നിവയ്ക്ക്, നിശ്ചിത ഫീസിന്റെ അമ്പത് ശതമാനവും, ഓപി ചികിത്സയ്ക്കും കിടത്തി ചികിത്സയ്ക്കും 75 ശതമാനവും സൗജന്യം ലഭിക്കും.
ഈ ആനുകൂല്യം, ഭിന്നശേഷിക്കാര്‍ക്കും അവരുടെ കുടുംബ അംഗങ്ങള്‍ക്കും പുറമെ അന്നേ ദിവസം ചികിത്സ തേടുന്ന മറ്റു രോഗികള്‍ക്കും ലഭിക്കും.