ലയോള ബാസ്കറ്റ്: ചെന്പക സിൽവർ റോക്സ് ജേതാക്കൾ
1374599
Thursday, November 30, 2023 1:58 AM IST
തിരുവനന്തപുരം: ശ്രീകാര്യം ലയോള സ്കൂളിൽ നടന്ന 47-ാമത് ലയോള കപ്പ് ബാസകറ്റ്ബോൾ ടൂർണമെന്റിൽ ഇടവക്കോട് ചെന്പക സിൽവർ റോക്സ് ജേതാക്കളായി. ഫൈനലിൽ അവർ ലയോള സ്കൂളിനെ പരാജയപ്പെടുത്തി (43-40) ടൂർണമെന്റിലെ മികച്ച താരങ്ങളായി ചെന്പക സിൽവർ റോക്സിലെ സഞ്ജയ് കൃഷ്ണയെയും ലയോള സ്കൂളിലെ ഋത്വിക് നന്പ്യാരെയും തെരഞ്ഞെടുത്തു.
ബാസ്കറ്റ്ബോൾ ദേശീയ താരവും സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥനുമായ ജോഷ്വാ സുനിൽ ഉമ്മൻ സമ്മാനദാനം നിർവഹിച്ചു. സ്കൂൾ റെക്ടർ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്ജെ , ഐസിഎസ്ഇ പ്രിൻസിപ്പൽ സാൽവിൻ അഗസ്റ്റിൻ എസ്ജെ, സിബിഎസ്ഇ പ്രിൻസിപ്പൽ ഫാ.റോയ് അലക്സ് എസ്ജെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.