സ്നേഹ ഭവനമൊരുക്കി എൻഎസ്എസ് യൂണിറ്റ്
1374593
Thursday, November 30, 2023 1:58 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നിർധനനായ വിദ്യാർഥിക്കായി സ്നേഹ ഭവനമൊരുക്കി എൻഎസ്എസ് യൂണിറ്റ്. മാതാവ് നഷ്ടപെട്ട് പിതാവിനൊപ്പം കഴിയുന്ന എട്ടാം ക്ലാസുകാരനാണ് വീട് നിർമിച്ചു നൽകിയത്.
എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റ്, ബിരിയാണി ചലഞ്ചുമൊക്കെ നടത്തിയാണ് വീട് നിർമാണത്തിനാവശ്യമായ തുക സ്വരൂപിച്ചത്. വീടിന്റെ താക്കോൽദാനം അടൂർപ്രകാശ് എംപി നിർവഹിച്ചു.
ചടങ്ങിൽ ആറ്റിങ്ങൽ നഗര സഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, പ്രിൻസിപ്പൽ, എച്ച്എം, എൻഎസ്എസ് യൂണിറ്റ് കോർഡിനേറ്റർസ് തുടങ്ങിയവർ പങ്കെടുത്തു.