യുവതിയെ അപമാനിച്ചയാൾ അറസ്റ്റില്‍
1374592
Thursday, November 30, 2023 1:58 AM IST
വലിയതുറ: യുവതിയെ അപമാനിച്ച കേസിലെ പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാലനഗര്‍ ജോയല്‍ ഹൗസില്‍ ജോണി (36) യാണ് അറസ്റ്റിലായത്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കടന്നു പിടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.