ടൈറ്റാനിയം ജോലി തട്ടിപ്പ്: കുറ്റപത്രം സമർപ്പിച്ചു
1374368
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. പോലീസ് രജിസ്റ്റർ ചെയ്ത 15 കേസുകളിൽ നാലു കേസുകളുടെ കുറ്റപത്രമാണ് സമർപ്പിച്ചത്.
കന്േറാണ്മെന്റ് പോലീസ് അന്വേഷണം പൂർത്തിയാക്കിയ കേസുകളാണ് കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം കോടതി അംഗീകരിച്ചു. പ്രധാന പ്രതിയും ടൈറ്റാനിയം കന്പനിയിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജരുമായ ശശികുമാരൻ തന്പി അടക്കം അഞ്ചു പ്രതികളാണ് കേസിൽ ഉള്ളത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 406, 419, 420 എന്നീ വകുപ്പുകളായ വഞ്ചന, വിശ്വാസ ലംഘനം, തെറ്റായ തെറ്റായ തെളിവുകൾ ഉപയോഗിക്കൽ, എന്നീ ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കുറ്റപത്രം.ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് കേസ്.