നെല്ലിക്കുഴി പാലംനിർമാണം: എല്ലാ ആഴ്ചയും പരിശോധിക്കും
1374366
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: നെല്ലിക്കുഴി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. എല്ലാ ആഴ്ചയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. പാലം നിർമാണത്തിനായി 30 കോടി രൂപയാണ് അനുവദിച്ചിട്ടള്ളത്.
പ്രതികൂല കാലവസ്ഥയാണ് പാലം പണിക്കു തടസമായത്. നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കൻ കളക്ടർ യോഗത്തിൽ നിർദേശം നൽകി. പാലത്തിനടിയിൽ അടിഞ്ഞു കൂടിയ മാലിന്യം ഉടൻ നീക്കും. യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎൽഎ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.