മണ്ണിടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു
1374362
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: വലിയ വേളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണത്തിന്റെ ഭാഗമായി മണലെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളി മരിച്ചു.
പശ്ചിമ ബംഗാൾ സ്വദേശി രാജ്കുമാർ (34) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. വലിയ വേളി കുടുംബാരോഗ്യകേന്ദ്രത്തിൽ ആശുപത്രി കവാടത്തിന്റെ നിർമാണ ജോലിക്കായി മണലെടുക്കുന്നതിനിടെ കുഴിയിൽ വീണ മണൽ മാറ്റുന്നതിനിടെ രാജ്കുമാറിന്റെ മുകളിലൂടെ കൂടുതൽ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവർ നാട്ടുകാരെയും കഴക്കൂട്ടം അഗ്നി രക്ഷാസേനയെയും വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷം രാജ്കുമാറിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.